കല്യാണം കഴിക്കാനുള്ള ചില അടവുകള്*...
ശ്രദ്ധിച്ചു വായിക്കുക ആക്രാന്തം കാണിക്കണ്ടാ ...!
ആദ്യമേ പറയട്ടെ ഈ തന്ത്രങ്ങള്* പ്രയോഗിക്കുന്നതിനു മുന്*പ് നമ്മള്* മനസ്സില്* കല്യാണം കഴിക്കണം എന്ന് പ്രതിക്ഞ്ഞ എടുക്കണം,
നിരാശ മുഖത്ത് കൊണ്ട് വരാന്* ഒരു മടിയും കാണിക്കരുത് ..! പോയാല്* ഒരു നിരാശ കിട്ടിയാല്* കല്യാണമാ കല്യാണം ...!
ഓരോന്നായി മനസ്സിരുത്തി വായിക്കുക ....
1 . നിങ്ങളുടെ date of birth .. വീട്ടില്* എല്ലാവരും കാണുന്ന സ്ഥലത്ത്
അത്യാവിശ്യം വലുപ്പത്തില്* എഴുതി വെക്കുക (അടുക്കളയില്* എഴുതുവാന്*
ശ്രമിക്കുക കാരണം അറിയാല്ലോ..! ഹി )
example : "shokkoor വയസ്സ് 25 "
.. "shukoorinu വയസ്സ് 25 ആയി" .. ഇങ്ങിനെ എഴുതിയത് കാണുബോള്*
വീട്ടുകാര്*ക്ക് മനസ്സിലാകും ഇവനെ ഇനി കല്യാണം കഴിപ്പിക്കാതെ നിര്*ത്താന്*
പറ്റില്ലാന്നു,,!!! ഒരു വട്ടം എഴുതി അങ്ങോട്ട്* നിര്*ത്തരുത് .. എഴുതി
കൊണ്ടേ ഇരിക്കുക ...!
2 . കടയില്* നിന്നോ മറ്റോ സാദനങ്ങള്* വാങ്ങി
വരുന്ന സമയത്ത് ഉറക്കെ ചോദിക്കുക "ഇതൊന്നും വാങ്ങി വെക്കാന്* ഇവിടെ
ആരുമില്ലേ" (കൂടെ ചെറുതായി ഒന്ന് ദേശ്യപെടുക ..!).. ഒരു രണ്ടു മൂന്നു വട്ടം
ഉറക്കെ വിളിച്ചു പറയുക .. പെട്ടന്നു മനസ്സിലാകും വീട്ടിലുള്ളവര്*ക്ക് ..!!
( അതെ വാങ്ങി വെക്കാന്* ഒരു പെണ്ണ് ഉണ്ടെങ്കില്* ഇവന്റെ ഈ ചീത്ത കേക്കണോ
എന്ന് വീട്ടുകാര്*ക്ക് തോന്നിയാല്* ... ങേ പിന്നെ നമ്മുടെ കല്യാണം
ആയിരിക്കും ...!)
3 . എപ്പോഴും ദേശ്യപെടുക എല്ലാവരോടും .... എന്ത്
പറഞ്ഞാലും ദേശ്യ പെടുക ..!! ( കല്യാണം കഴിയുന്നതോടു കൂടി ദേഷ്യം മാറും
എന്ന് കരുതി കെട്ടിച്ചു തന്നല്ലോ ടിംഗ് ടിംഗ് ..)
4 . രാത്രി നേരം വൈകി
വീട്ടിലേക്ക് വരിക ....! അഥവാ നേരത്തെ വന്നാലും വീട്ടില്* കയറരുത് പുറത്തു
ഒളിഞ്ഞു നടക്കുക .. രണ്ടു മൂന്നു ദിവസങ്ങള്*ക്കുള്ളില്* നിങ്ങള്ക്ക്
കേള്*ക്കാന്* കഴിയും " അവനെ ഇങ്ങിനെ വിട്ടാല്* പറ്റില്ല കല്യാണം
കഴിപ്പിക്കണം എന്ന് ".( കണ്ടോ കണ്ടോ ). .. ഹി ഹി ...!
5 .. വീട്ടുകാരെ
കാണിച്ചു ബീഡി വലി തുടങ്ങുക ( അതൊരു ശീലമാക്കണ്ട ) പെണ്ണ് ക്ട്ടിയാല്*
ഉടന്* നിര്*ത്തുക ..!! ഇനി വലിക്കാന്* വയ്യെങ്കിലും വലിക്കുന്നത് പോലെ
കാണിക്കുക ....!
കൂടെ ശ്രദ്ധിക്കുക : ഇതൊക്കെ ചെയ്യുമ്പോഴും
ആത്മവിശ്വാസം ഒരിക്കലും കയ് വിടരുത് .. ചെയ്യുന്ന കാര്യങ്ങളോട് ആത്മാര്*ഥത
പരമാവതി കാണിക്കണം എന്നാലേ നമുക്ക് വിജയപാതയില്* എത്താന്* പറ്റൂ ..!!!
6
.നിങ്ങള്* പുതയ്ക്കുന്ന പുതപ്പു രണ്ടായി കീറി ഒന്ന് ഉമ്മാക്ക് കൊടുക്കുക
.. എന്നിട്ട് മുഖത്ത് നിരാശ നിറച്ചു കൊണ്ട് തന്നെ പറയുക "എനിക്കു എന്തിനാ
ഇത്രയും വലിയ പുതപ്പു...! എനിക്കു ഈ കഷണം മതി എന്ന് ..." അത് കേള്*ക്കേണ്ട
താമസം നിങ്ങളുടെ വീട്ടുകാര്*ക്ക് മനസ്സിലാകും നിങ്ങളുടെ മാനസികാവസ്ഥ അടുത്ത
ആഴ്ച ചിലപ്പോള്* നിങ്ങളുടെ കല്യാണം ആയിരിക്കും ,..!
7 .. നിലത്തു
കിടക്കുക ...! അതിന്റെ കാര്യം നിങ്ങളോട് പറയുന്നില്ലാ പക്ഷെ
കാണുന്നവര്*ക്ക് മനസ്സിലാകും ..!! ഒന്ന് ചെയ്തു നോക്ക് .. അപ്പോള്* അറിയാം
ബാച്ചികളെ .. ടിംഗ് ടിംഗ് ...!
8 . നാട്ടിലുള്ള എല്ലാ
ബ്രോകെര്*മ്മാരെയും സുഹുര്തുക്കള്* ആക്കി മാറ്റുക .. അവര്*ക്ക് നമ്മുടെ
കല്യാണത്തില്* വലിയൊരു പന്ഗ് തന്നെ യുണ്ടല്ലോ അല്ലെ....! നിരന്തരം അവരെ
നമ്മുടെ വീടുകളിലേക്ക് ആലോചനകളുമായി പറഞ്ഞയക്കുക ..! പറഞ്ഞയച്ചു കൊണ്ടേ
ഇരിക്കുക .. തളരരുത് ...! പതറരുത് ...!
9 . ജോലിക്ക് പോകാതിരിക്കുക ..
വീട്ടില്* തന്നെ എപ്പോഴും ഇരിക്കുക ( അതും അടുക്കളയില്* ) .. ഇതിന്റെ
യൊക്കെ കൂടെ മുഖത്ത് നിരാശ കാണിക്കാന്* മടിക്കല്ലേ അവിടെയാണ് നമ്മുടെ വിജയം
....!!!
10 . കാമുകിയുമായി നാട് വിട്ടു പോകുമെന്ന് സുഹുര്തുക്കള്* വഴി
വെറുതെ വീട്ടുകാരെ അറിയിക്കുക ,, അറിയേണ്ട താമസം കല്യാണ ആലോജനകള്* വന്നു
തുടങ്ങും ....!
11 . താടിയും മീശയും വളര്*ത്തുക ...! എല്ലാവരും ഒന്ന് അറിയട്ടെ ...! അല്ല പിന്നെ ക്ഷമിക്കുന്നതിനു ഒരു അതിരൊക്കെ ഇല്ലേ .. !!!
12 . നിങ്ങളുടെ സുഹുര്തുകളുടെ കല്യാണങ്ങള്* വീട്ടില്* ചര്*ച്ചാ വിഷയമാക്കുക ... !!
example : " കൂടെ പഠിച്ച ശുക്കൂര്* . ബക്കര്* , രാഖവന്* . ഇങ്ങനെ തുടങ്ങി
നിങ്ങളുടെ ഫ്രെണ്ട്സുകളുടെ കല്യാണം കഴിഞ്ഞന്ന് പറഞ്ഞു വീട്ടില്* ബഹളം
ഉണ്ടാക്കുക .. ഭക്ഷണം ബഹിഷ്ക്കരിക്കല്* , കുളിക്കാതിരിക്കല്* , അടിപിടി
..... തുടങ്ങിയ മാര്*ഗങ്ങലുമായി മുന്നോട്ടു പോവുക ഇതിനുള്ള മറുപടി
നിങ്ങളുടെ കല്യാണം ആയിരിക്കും ...തീര്*ച്ച ...! ഞാന്* ഉറപ്പു തരുന്നു ....!
13 . രണ്ടു തലയിണ വാങ്ങണം വാങ്ങണം എന്ന് തുടരെ തുടരെ വീട്ടില്* പറയുക ..!
ചിലപ്പോള്* ഒന്ന് പോരെ..? എന്ന് ചോദിക്കുമ്പോള്* ... ഇനി ഒന്ന് മതിയാ ..?
എന്ന് പറഞ്ഞു ഒന്ന് നാണിച്ചു നില്*ക്കുക ..!!! കല്യാണ പന്തല്* റെഡി ആയി
തുടങ്ങും ആഴ്ചകള്*ക്കുള്ളില്* ...!
ഇനി പ്രവാസി ബാചികല്ക്ക് കല്യാണം കഴിക്കാനുള്ള ചില അടവുകള്* :
കല്യാണം കഴിക്കാന്* സ്വപ്നം കണ്ടു ഗള്*ഫില്* കുബൂസും പരിപ്പ് കറിയും
തിന്നു നടക്കുന്നവര്* ,,..! പോയാല്* കഴിപ്പിച്ചു തരുമോ ..? എന്ന്
ചിന്തിച്ചു നടക്കുന്നവര്*..., ആരും പേടിക്കണ്ട നിങ്ങളെ കൊണ്ട് പെണ്ണ്
കെട്ടിപ്പിച്ചേ അടങ്ങൂ ചെയ് .. പെണ്ണ് കെട്ടൂ ...!
പ്രവാസി
ബാച്ചികള്*ക്ക് പെണ്ണ് കെട്ടാന്* നാട്ടിലുള്ള ബാച്ചികളുടെ റിസ്ക്*
യെടുക്കെണ്ടാതില്ല ചെറിയ ഒന്ന് രണ്ടു ഐഡിയ കളിലൂടെ കാര്യം സാധിക്കാം ...!
നാട്ടില്* പോകാന്* തുടങ്ങുന്നതിന്റെ മുന്*പ് തന്നെ നിങ്ങള്* വീട്ടുകാരോട്
സുഹുര്തുക്കള്* വഴി പറയിപ്പിക്കണം " വന്നാല്* അവന്റെ കല്യാണം നമുക്ക്
നടത്തണം എന്ന്.."...!
അതിനു ശേഷം നാട്ടിലേക്ക് കൊണ്ട് പോകുന്ന
സാധനങ്ങള്*ക്ക് കൂടെ .. പെണ്*കുട്ടികള്* കെട്ടുന്ന ഒരു വാച് ..! ഒരു മോതിരം
..! മഹര്*... etc ..,ഇങ്ങിനെ തുടങ്ങി കല്യാണത്തിന് പെണ്*കുട്ടിക്ക്
ആവശ്യമായ സാദനങ്ങള്* വാങ്ങുക.. എന്നിട്ട് വീട്ടിലെത്തിയ ഉടനെ ഇതൊക്കെ
ഉമ്മാന്റെ കയ്യില്* കൊടുത്ത ശേഷം നാണിച്ചു തല താഴ്ത്തി ഒരു ചിരിയും....! ദേ
ഇങ്ങിനെ... ഹി ഹി ഹി ..
സംഗതി ഉമ്മാക്ക് പുടി കിട്ടി ട്ടാ ...!
അത് പോലെ നാട്ടിലേക്കു വിളിക്കുമ്പോഴൊക്കെ ഗള്*ഫിലെ സ്ഥിതികള്*
അവതരിപ്പിക്കുകയും കൂടെ കല്യാണം കഴിച്ചവര്*ക്ക് നല്ല സ്കോപ് ആണ് ....! നല്ല
ജോലി കിട്ടും.., നല്ല ശമ്പളം ആണ്,, നമ്മള്* കല്യാണം കഴിക്കാത്തവര്*ക്ക്
ഒരു പ്രയോജനവും ഇല്ലാ എന്നൊക്കെ പറഞ്ഞു ഒന്ന് നെടുവീര്*പ്പിടുക ,, അടുത്ത
ലീവിന് കല്യാണം കഴിപ്പിച്ചേ നിങ്ങളെ തിരിച്ചു വിടു.. ഹി ഹി കിടക്കട്ടെ
പോയാല്* ഒരു കള്ളം കിട്ടിയാല്* ഒരു പെണ്ണ് ..
No comments:
Post a Comment