
തമിഴകത്ത് ബസ്സ് യാത്രക്കൂലി കൂട്ടിയിട്ട് വര്‍ഷം പത്തായി. രണ്ടിന്റെ ഒരു തുട്ടു കൊടുത്താല്‍ നാലു കിലോമീറ്റര്‍ യാത്ര ചെയ്യാം. പതിറ്റാണ്ടിനിടെ ഡീസല്‍ വില പല തവണ ഉയര്‍ന്നെങ്കിലും യാത്രാക്കൂലി വര്‍ദ്ധനയ്‌ക്കു മാത്രം തമിഴ്‌നാട് സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. തമിഴ്‌നാട് റോഡു ഗതാഗത കോര്‍പ്പറേഷന് പ്രതിദിനം രണ്ടു കോടിയാണ് നഷ്ടമെങ്കിലും ജനങ്ങളെ ദ്രോഹിക്കുന്ന നടപടി വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
2001 ഡിസംബര്‍ ആറിന് പുതുക്കിയ നിരക്കാണ് തമിഴകത്ത് ഇപ്പോഴും നിലവിലുള്ളത്. മിനിമം ചാര്‍ജ്ജായ രണ്ടു രൂപയ്‌ക്ക് നാലു കിലോമീറ്റര്‍ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള യാത്രക്ക് കിലോമീറ്റിന് 28 പൈസയാണ്. കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന മിനിമം ചാര്‍ജ്ജായ അഞ്ചു രൂപ തമിഴ്‌നാട്ടിലെ ബസ്സില്‍ കൊടുത്താല്‍ 17 കിലോമീറ്റര്‍ യാത്ര ചെയ്യാം.
സര്‍ക്കാര്‍ ബസ്സുകള്‍ക്കാണ് മുന്‍തൂക്കമെങ്കിലും സ്വകാര്യ ബസ്സുകളുമുണ്ട് സംസ്ഥാനത്ത്. കേരളത്തിലേതിനേക്കാള്‍ ഡീസല്‍ ലിറ്ററിന് അഞ്ചു പൈസ മാത്രമാണ് ഇവിടെ കുറവുള്ളത്. യാത്രാക്കൂലി വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഒരു തവണ പോലും സമരത്തിനിറങ്ങിയിട്ടില്ല.
രണ്ടേക്കാല്‍ കോടിയിലേറെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുണ്ട് തമിഴകത്ത്. പ്ലസ്‌ടുവരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ബസ്സില്‍ യാത്ര തീര്‍ത്തും സൗജന്യമാണ്.
20,500 ബസ്സുകളും, 1,30,000 തൊഴിലാളികളുമുള്ള ബൃഹത്തായ സംരഭമാണ് തമിഴാനാട് ഗതാഗത കോര്‍പ്പറേഷന്‍. രണ്ടു രൂപ മിനിമം ചാര്‍ജ്ജുള്ള സാധാരണ ബസ്സുകള്‍ മുതല്‍ കിലോമീറ്ററിന് ഒരു രൂപ വീതം നിരക്കുളള് എയര്‍കണ്ടീഷന്‍ഡ് ബസ്സുകള്‍ വരെ കോര്‍പ്പറേഷന്‍ നിരത്തിലിറക്കിയിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 2500ല്‍പ്പരം പുതിയ ബസ്സുകളാണ് കോര്‍പ്പറേഷന്‍ നിരത്തിലിറക്കിയത്. ചുരുങ്ങിയ യാത്രാനിരക്ക് അഞ്ചുരൂപയുള്ള ആഢംബര ലോ ഫ്‌ളോര്‍ ബസ്സുകളാണ് ഇതില്‍ ഭൂരിഭാഗവും...
ബസ് ഉടമകളുടെ ഇപ്പോഴത്തെ ആവിശ്യം .....
> മിനിമം യാത്രക്കൂലി ആറുരൂപ
>ഒരു കിലോമീറ്റര്‍ യാത്രയ്ക്കുള്ള നിരക്ക് 65 പൈസ
>വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഒരുരൂപ
> സൗജന്യ യാത്രാനിരക്ക് 23 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം
ഇനി തമിഴ്നാട്ടിലെ യാത്ര നിരക്ക്
>മിനിമം യാത്രക്കൂലി രണ്ടുരൂപ
>ബസ്സ് യാത്രക്കൂലി കൂട്ടിയിട്ട് വര്‍ഷം പത്ത്
>യാത്രാക്കൂലി വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഒരു തവണ പോലും സമരത്തിനിറങ്ങിയിട്ടില്ല.
>പ്ലസ്‌ടുവരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ബസ്സില്‍ യാത്ര തീര്‍ത്തും സൗജന്യമാണ്.
>2001 ഡിസംബര്‍ ആറിന് പുതുക്കിയ നിരക്കാണ് തമിഴകത്ത് ഇപ്പോഴും നിലവിലുള്ളത്.
No comments:
Post a Comment