സത്യത്തില്‍ അധിക നികുതി എന്നത് കേരള സര്‍ക്കാരിന് ലഭിക്കുന്ന മഹത്തായ ഒരു വരുമാനമേ അല്ല. അത് എണ്ണ വില വര്‍ദ്ധനവ് കാരണം സംജാതമാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് പോലും തികയുന്നതുമല്ല. എന്നിട്ടും അത് ഒഴിവാക്കിക്കൊണ്ട് മാത്രം കളിക്കുന്ന ഈ നാടകം ആര്‍ക്കുവേണ്ടിയാണ്....
100 രൂപ കട്ടെടുത്ത ശേഷം കൈക്കൂലിയായി പോലീസിനു നല്‍കേണ്ടുന്ന പത്ത് രൂപ തിരികെ പോക്കറ്റില്‍ ഇട്ടുകൊടുതാല്‍ പോക്കറ്റടിക്കാരന്‍ മാന്യനാകുമോ....? അതുപോലെയാണ് പെട്രോളിന് ലിറ്ററിന് 1 രൂപ 82 പൈസ വര്‍ദ്ധിപ്പിച്ച ശേഷം കേവലം 37 പൈസ കുറച്ചുകൊടുത്തുകൊണ്ട് ഉമ്മന്‍ചാണ്ടിയും കോണ്ഗ്രസ് പാര്‍ട്ടിയും ആളാകാന്‍ ശ്രമിക്കുന്നത്!
പെട്രോള്‍ ഉള്‍പ്പെടെയുള്ള എല്ലാ എണ്ണവില വര്ദ്ധനവിലും രാജ്യത്ത് വലിയ തോതിലുള്ള അവശ്യ സാധന വില വര്‍ദ്ധനവ് ഉണ്ടാകുകയും അത് ജനങ്ങളെയും സര്‍ക്കാരിനെയും എല്ലാ തരത്തിലും ബാധിക്കുകയും ചെയ്യും. എണ്ണ വില വര്‍ദ്ധനവിലൂടെ സകല മേഘലകളിലും രൂപപ്പെടുന്ന വിലക്കയറ്റം, യാത്രാ ചെലവ് വര്‍ദ്ധനവ്, തുടങ്ങിയ എല്ലാ പ്രശ്നങ്ങളെയും ബാധിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടുന്ന ഇടപെടല്‍ കേവലം ഈ അധിക നികുതി വേണ്ടെന്നു വയ്ക്കുന്നതുകൊണ്ട് മാത്രം തീരുമോ? അധിക നികുതി വേണ്ടെന്നു വച്ചാല്‍ മാത്രം തീരുന്ന ഒന്നാണോ ഇപ്പോഴത്തെ വിലക്കയറ്റം?
എന്താണ് അധിക നികുതി? സത്യത്തില്‍ അത് ഒരു അധിക നികുതി സര്‍ക്കാരിന് ലഭിക്കുന്ന വരുമാനമാണോ? എണ്ണ വില വര്‍ദ്ധനവ് മൂലം ഉണ്ടാകുന്ന വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ അതിജീവിക്കാന്‍ ജനങ്ങള്‍ക്ക് കരുത്തേകെണ്ടുന്ന സര്‍ക്കാര്‍ ഖജനാവിലേക്ക് വന്നു ചേരേണ്ടുന്ന പണം വേണ്ടെന്നു വയ്ക്കുന്നത് ന്യായീകരിക്കാനാകുമോ?
?

No comments:
Post a Comment